GUZTY യെക്കുറിച്ച്

GUZTY എന്ന ആശയം 2018-ലാണ് രൂപകല്പന ചെയ്യപ്പെട്ടത്. GUZTY യുടെ വൈവിധ്യമാർന്ന പ്രവർത്തന ശൈലി പ്രാദേശിക സമ്പദ്വ്യവസ്ഥയെ ഉയർത്താനും വീട്ടമ്മമാരെ ശാക്തീകരിക്കാനും ശാക്തീകരിക്കാനും ലക്ഷ്യമിടുന്നു. വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണവും പ്രാദേശിക വിഭവങ്ങളും പ്രോത്സാഹിപ്പിക്കുക, അതുവഴി വരുമാനം നേടാനുള്ള എളുപ്പമാർഗ്ഗം കണ്ടെത്താൻ വീട്ടമ്മമാരെ സഹായിക്കുക എന്നിവയാണ് GUZTY യുടെ ലക്ഷ്യം.

Guzty: ലക്ഷ്യങ്ങൾ

ഫുഡ്-ഡെലിവറി, ഡൈൻ-ഇൻ, ടേയ്ക്-എവേ എന്നിവയുടെ പരമ്പരാഗത ഘടന പുനർ‌നിർമ്മിക്കുനത്തിലൂടെ പ്രാദേശിക ബിസിനസ്സുകളെയും ഉൽപ്പന്നങ്ങളെയും ശാക്തീകരിക്കുക, വീട്ടമ്മമാർക്ക് ഒരു വരുമാനം നേടാൻ അവസരമുണ്ടാകുക, കേരളത്തിലെ രുചിക്കൂട്ടുകൾക്ക് ഒരു ഓൺലൈൻ വേദിയൊരുക്കുക്ക എന്നിവയാണ് GUZTY യുടെ പ്രധാന ലക്ഷ്യങ്ങൾ.

GUZTY യുടെ പ്രവർത്തന മേഖലകൾ

ആരോഗ്യകരമായ ഒരു ഭക്ഷണ സംസ്കാരം പ്രോത്സാഹിപ്പിക്കുക, ഭക്ഷണം കഴിക്കുന്ന രീതി ശരിയാക്കുക, തിരശ്ശീലയ്ക്ക് പിന്നിലെ കഴിവുകൾ വാണിജ്യവത്ക്കരിക്കുക എന്നിവയാണ് GUZTY യുടെ ലക്ഷ്യങ്ങൾ. പുരോഗമനപരമായ വ്യാവസായിക നേട്ടങ്ങൾക്കൊപ്പം നിരവധി സാമൂഹിക ഉന്നമനങ്ങളും GUZTY യുടെ ആശയം സമ്പൂർണതയിലേക്ക് എത്തിക്കുന്നു.

Guzty MBU

കുറഞ്ഞ നിക്ഷേപത്തിലൂടെ, പാചകത്തിൽ അഭിനിവേശമുള്ളവരെ ഗാർഹിക ഭക്ഷണശാലകൾ നിർമ്മിക്കാനും അതിലൂടെ നല്ല ഒരു വരുമാനമാർഗം കണ്ടെത്താനും GUZTY പ്രചോദിപ്പിക്കുന്നു.ഒരു GUZTY MBU ആകുവാൻ പ്രത്യേക മാനദണ്ഡങ്ങളൊന്നുമില്ല, എന്നാൽ സ്നേഹനിർഭരമായ ഹൃദയവും നൈപുണ്യമുള്ള പാചകവും അനിവാര്യമാണ്.

ഒരു GUZTY MBU ആകുനതിന്റെ ഗുണങ്ങൾ

ആത്മാർത്ഥവും, ഗൗരവവും, പാചകത്തിൽ ഉത്സാഹവുമുള്ള MBU കളുമായി ഇടപഴകുന്നതിൽ ഞങ്ങൾ എല്ലായ്പ്പോഴും ആവേശരഗിദരാണ്. ഒരു വിപ്ലവകരമായ ഭക്ഷ്യപൈതൃകം കെട്ടിപ്പടുത്തുക എന്ന ദൗത്യം പിന്തുടരാൻ നിങ്ങൾ ഞങ്ങളോടൊപ്പം ചേരുമ്പോൾ, ഇനിപ്പറയുന്ന ആനുകൂല്യങ്ങൾ നിങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയും:

  • പേയ്മെന്റ് ഗേറ്റ്‌വേകൾ
  • ആക്‌സിഡന്റൽ ഇൻഷുറൻസ്
  • ഗാർഹിക വ്യവസായം
  • സൗകര്യപ്രദമായ ജോലി സമയം
  • GUZTY എംപവർമെന്റ് കിറ്റ്
  • പ്രതിമാസ സബ്സ്ക്രിപ്ഷൻ ബോക്സുകൾ
  • സോഷ്യൽ മീഡിയയും സാങ്കേതിക പിന്തുണയും
  • GUZTY യുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്കുള്ള ആക്സസ്സ്
കൂടുതൽ അറിയാം… >

GUZTY വഴിയോരം

ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കൊച്ചുകേരളത്തിൻ്റെ താഴ്വാരങ്ങളോടുചേർന്ന പാതയോരങ്ങളുടേയും, പച്ച പരവതാനി വിരിച്ച പുൽ മേടുകളുടെയും അരികിലൂടെ മനോഹരമായ ഒരു വഴിയാത്ര ആസ്വദിക്കേ, സുരക്ഷിതവും രുചികരവുമായ ഭക്ഷ്യ വിഭവങ്ങൾ ലഭിക്കുക എന്നത് ദൂര യാത്ര ചെയുമ്പോൾ നമ്മളിൽ പലരും ആഗ്രഹിക്കുന്ന ഒന്നാണ്. അതിൽ ഒരു വീട്ടമ്മയുടെ സ്നേഹവും വാത്സല്യവുംകുടെ ഉണ്ട് എങ്കിൽ, ആ ഭക്ഷണത്തിന്റെ സ്വാദ് അതൊന്നുവേറെയാണ്. യാത്രക്കാരുടെ ഈ ആഗ്രഹത്തെ സാധ്യമാക്കുക എന്നതാണ് വഴിയോരം എന്ന സൂപ്പർ-ജി ഫ്ലാഗ്ഷിപ്പിലൂടെ GUZTY ലക്ഷ്യമാകുന്നത്.

GUZTY വയലോരം

മന്ദമാരുതൻ തൊട്ടുതലോടുന്ന പുൽ മേടുകളും കതിർ നാമ്പുകളും എന്നും മനസ്സിന് കുളിർമയേകുന്ന ഒരു കാഴ്ചയാണ്. കേരളത്തിൻറ്റെ ഈ പ്രകൃതി ഭംഗി ആസ്വദിച്ച് കുട്ടനാടും, പാലക്കാടും, കുട്ടനാട്ടിലുമുള്ള ഗ്രാമപ്രദേശങ്ങളിലൂടെ യാത്രചെയ്കെ സ്വാദിഷ്ടമായ പ്രാദേശിക ഭക്ഷണം കഴിക്കുവാനാണ് നമ്മളിൽ പലരും ആഗ്രഹിക്കുക. പാലക്കാടൻ സദ്യയും, കുട്ടനാട്ടിലെ ചൂട് താറാവുകറിയും കള്ളപ്പവും പോലുള്ള തനതുരുചികൾ വീട്ടിലെ അടുക്കളയിൽ തന്നെ സ്നേഹത്തോടും കരുതലോടുംകൂടെ തെയ്യാറാക്കി അത് നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുക എന്നതാണ് GUZTYയിലൂടെ വയലോരം എന്ന സൂപ്പർ-ജി ഫ്ലാഗ്ഷിപ്പുകൾ ലക്ഷ്യമിടുന്നത്.

GUZTY കായലോരം

തൂശനിലയിൽ പൊള്ളിച്ചെടുത്ത കരിമീന്റെ രൂചി മലയാളികളുടെ നാവിന് എന്നും പ്രിയങ്കരമാണ്. രുചികരമായ ഭക്ഷണത്തിനൊപ്പം കായലോരവിനോദങ്ങൾ കൂടെ സമ്മാനിക്കുകയാണെങ്കിൽ ആ യാത്രയുടെ ഓർമ്മകൾ എന്നും മനസിൽ നിലനിൽക്കും. കായൽ കാറ്റിന്റെ ഇളംതണുപ്പും പ്രകൃതിഭംഗിയും, വിനോദങ്ങളും ആസ്വദിക്കേ കൊതിയൂറുന്ന സ്വാദിഷ്ടമായ നാടൻ വിഭവങ്ങൾ രുചിക്കാൻ നമ്മളിൽ ആരാണ് ആഗ്രഹിക്കാത്തത്. അമ്മയുടെ കൈപ്പുണ്യനിറവോടെ ഈ ഭക്ഷണങ്ങൾ നിങ്ങളുടെ മുന്നിൽ എത്തിക്കുവാനാണ് GUZTY കായലോരം എന്ന സൂപ്പർ-ജി ഫ്ലാഗ്ഷിപ്പിലൂടെ ഉദ്ദേശിക്കുന്നത്.

GUZTY പുഴയോരം

താളത്തിൽ ഒഴുകുന്ന പുഴയിലൂടെ നീന്തിയും ചൂണ്ടയിട്ടും നടന്നൊരുകുട്ടിക്കാലം നമ്മളയിൽ പലരുടെയും മനസ്സിൽ എന്നും നല്ല ഓർമകളാണ്. അതുപോലെതന്നെയാണ് പുഴയോരവിഭവങ്ങളുടെ കൊതിയൂറുന്നരുചിയും. ഈ രുചിക്കൂട്ടുകളെയും കൗതുകങ്ങളെയും സംയോജിപ്പിച് പുഴയോരം എന്ന സൂപ്പർ-ജി കാഴ്ചപ്പാടിലൂടെ നിങ്ങൾക്ക് വേറിട്ടൊരനുഭവമാണ് GUZTY നല്കുവാനുദ്ദേശിക്കുന്നത്.

GUZTY കടലോരം

ഓടിയടുക്കുന്ന കടൽത്തീരമാലകളിൽ കളിക്കാത്തവരായി നമ്മളിലാരുണ്ട്? അതുപോലെതന്നെ കടലോര ഭക്ഷണങ്ങളും നമ്മളിൽ പലർക്കും വളരെ പ്രിയങ്കരമാണ്. ഈ രുചിക്കൂട്ടുകൾ അമ്മയുടെ കൈപ്പുണ്യത്തോടും സ്നേഹത്തോടുംകൂടെ തയ്യാറാക്കി ഭക്ഷണപ്രേമികളിലേക്ക് എത്തിക്കുക എന്നതാണ് GUZTY കടലോരം എന്ന ഫ്ളാഗ്ഷിപ്പിലൂടെ ഉദ്ദേശിക്കുന്നത്.

GUZTY മലയോരം

മഞ്ഞുനനഞ്ഞ താഴ്വാരങ്ങളും, മലനിരകളും മലയാളികളുടെ അവധിക്കാല സഞ്ചാരങ്ങളിലെ സ്ഥിരസന്ദർശന സ്ഥലങ്ങളിൽ ഒന്നാണ്. ഈ ഉല്ലാസയാത്രകൾ ഇനി നിങ്ങൾക്ക് GUZTY യുടെ മലയോരം എന്ന ഫ്ലാഗ്ഷിപ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിലൂടെ കൂടുതൽ ആനന്ദദായകമാക്കാം. രുചികരമായ വീട്ടിൽ ഉണ്ടാക്കിയ വിരുന്നിനപ്പുറം വിനോദകരമായ ഒരു അനുഭവമാണ് മലയോരം എന്ന ഗസ്റ്റയുടെ ഫ്ലാഗ്ഷിപ്പിലൂടെ ഒരുക്കിയിരിക്കുന്നത്.

ഇനിയും സംശയം ബാക്കിയുണ്ടോ?

നിങ്ങളുടെ വിശദാംശങ്ങൾ ഈ ഫോമിൽ പൂരിപ്പിക്കുക, ഉടൻ തന്നെ റെസ്പോൺസ് നേടൂ.

ഞങ്ങളുമായി തുടർച്ചയായി ബന്ധപെടുക// //

സി എസ് ആർ

നമ്മുടെ സമൂഹത്തെ ഉന്നമിപ്പിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, അതിനാൽ GUZTY യുടെ സി‌എസ്‌ആർ പ്രവർത്തനങ്ങളുടെ പ്രധാന മൂല്യങ്ങൾ

1.സ്ത്രീ ശാക്തീകരണം

2. പ്രാദേശിക സമ്പത്ത്‌വ്യ‌വസ്ഥയുടെ ഉയർച്ച

3.കാർബൺ ഉദ്‌വമനം, എനർജി മാനേജ്‌മന്റ്, മാലിന്യങ്ങൾ, ജലം എന്നിവയുടെ മാനേജ്‌മന്റ് എന്നിവയാണ്.